രാജമൗലിയുടെ ബാഹുബലി രണ്ടിനും എ.ആര്‍ മുരുകദോസിന്റെ സ്‌പൈഡറിനുമൊപ്പം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഇടയിലാണ് ബോളിവുഡ് മസില്‍ഖാന്‍ സല്‍മാന്റേയും പുതിയ ചിത്രമായ ‘ട്യൂബ് ലൈറ്റ്’. സല്‍മാന്‍ ആരാധകരെല്ലാം ചിത്രത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. പ്രതീക്ഷിച്ചപോലെതന്നെ ചിത്രത്തിന്റെ ട്രെയിലറിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തി. പുറംതിരിഞ്ഞു നില്‍ക്കുന്ന സല്‍മാനാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒട്ടേറെ വ്യത്യസ്ഥത നിറഞ്ഞ ചിത്രം ഈ ഈദിന് തിയ്യേറ്ററുകളിലെത്തും. കബീര്‍ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തലുള്ള കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ യുവാവ് ചൈനീസ് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതാണ് പ്രമേയം. ചിത്രത്തില്‍ നായികയായി എത്തുന്നത് ചൈനീസ് നടിയായ ശു ശു ആണ്. സല്‍മാനൊപ്പം ചെറിയൊരു ഭാഗത്ത് ഷാരൂഖ് ഖാനും എത്തുന്നുണ്ടെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു യുദ്ധത്തെക്കുറിച്ച് പറയുന്നുവെന്നേയുള്ളൂ. പക്ഷേ ഇതൊരിക്കലും ഒരു യുദ്ധത്തെക്കുറിച്ചുള്ള ചിത്രമല്ല. ഒരിക്കലും യുദ്ധത്തെക്കുറിച്ച് പറയുന്നുമില്ല. യുദ്ധം എങ്ങനെയുണ്ടായെന്നോ എപ്പോള്‍ സംഭവിച്ചെന്നോ പറയുന്നില്ല. ഒരാള്‍ യുദ്ധത്തിലേക്കെത്തിയെന്ന് മാത്രമാണ് പറയുന്നതെന്ന് കബീര്‍ഖാന്‍ പറഞ്ഞു. ചിത്രം കണ്ടാല്‍ തന്നെ ഇതില്‍ ഷാരൂഖിനെപ്പോലെയുള്ള ഒരു സൂപ്പര്‍താരത്തിന്റെ റോള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നാണ് ഷാരൂഖിന്റെ രംഗപ്രവേശത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞുവെച്ചത്.
2015ലെ സൂപ്പര്‍ഹിറ്റായ ബജ്‌റംഗി ബൈജാനിന് ശേഷമാണ് കബീര്‍ഖാന്‍ സല്‍മാനെവെച്ച് മറ്റൊരു ചിത്രമെടുക്കുന്നത്.
watch video: