പാലക്കാട്: വനിതാലീഗ് നേതാവ് ആര്‍.എസ്.എസ് വേദിയില്‍ പ്രസംഗിച്ചുവെന്ന സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രചാരണം പൊളിഞ്ഞു. രണ്ടു ദിവസമായി സൈബര്‍ സഖാക്കളാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സല്‍മ തയ്യില്‍ എന്ന അദ്ധ്യാപികയെ ലീഗുകാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ താനും കുടുംബവും ഇടതുപക്ഷക്കാരാണെന്നും ഇനിയും ആര്‍.എസ്.എസ് വേദികളില്‍ പങ്കെടുക്കുമെന്നും സല്‍മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സുഹൃത്തുക്കളേ,
ഈ ലോകത്ത് കാമ്പുള്ള എത്ര വിഷയങ്ങളുണ്ട് നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍. മൂന്നാലുദിവസമായി ഡോ. സല്‍മ Rss ന്‍റെ പൊതുവേദിയില്‍. ഞാന്‍ പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും
ആളായിട്ടല്ല . വായനശാലയില്‍ ,സ്കൂളുകളില്‍ , മുത്തശ്ശിയാര്‍കാവില്‍ , ആമക്കാവ് തുഞ്ചത്തെഴുത്തച്ചന്‍ സ്മാരക ഉല്‍ഘാടനദിനത്തില്‍. സംഘാടകര്‍ പലയിടത്തും പല പാര്‍ട്ടിക്കാരാണ്.ഇവിടെനിന്നെല്ലാം സാമൂഹ്യരാഷ്ട്രീയരംഗത്ത് പ്രശസ്തരായവരില്‍നിന്ന് പുരസ്കാരങ്ങള്‍ സ്വീകരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചതിന്‍റെ ഭാഗമായി.
മഹാഭാരതത്തിന്‍റെ സ്വാധീനം മലയാളകവിതയില്‍ എന്നതാണെന്‍റെ വിഷയം.
വിമര്‍ശിക്കാനും വിലയിരുത്താനും ശ്രമിക്കുന്ന സഹോദരങ്ങള്‍ വെറും ഒരു ചിത്രം കണ്ട് നേരംകളയരുത്. ചുരുങ്ങിയ പക്ഷം ഡോ.സല്‍മ സംസാരിച്ചതെന്ത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധമെങ്കിലും വേണം.
ഇനിയും പറയട്ടെ ഗവേഷണവിഷയവുമായി ബന്ധപ്പെട്ട് ഏത് വേദി ലഭിച്ചാലും ഞാന്‍ പോകും. കക്ഷിരാഷ്ട്രീയമതവ്യത്യാസം നോക്കാതെ.
ഞാന്‍ ഒരു ഹൈസ്കൂള്‍ അധ്യാപികയാണ്. നാലഞ്ച് മണിക്കുര്‍ യാത്രയുണ്ട്. എനിക്ക് വന്ന friend request Messenger നോക്കാനും മറുപടി പറയാനും സമയം കുറവാണ്. എന്‍റെ profile നോക്കിയ സുഹൃത്തുക്കള്‍ക്ക് FB യിലൊന്നും ഞാന്‍ സജീവമല്ലെന്ന് മനസ്സിലായിക്കാണും. എന്നിട്ടും ആഗ്രഹിക്കാതെത്തന്നെ Famous ആയല്ലോ.
വളരെ അഭിമാനത്തോടെ പറയട്ടെ. മാതാപിതാക്കളും മൂന്ന് സഹോദരന്‍മാരും ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബമുണ്ടെനിക്ക്. അവരാണെന്‍റെ ധൈര്യവും.എല്ലാവരും ഇടതുപക്ഷപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍.
ഇനി നിങ്ങളുടെ വാക്കും ചര്‍ച്ചകളും വിശാലമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടൂ….
സല്‍മ തയ്യില്‍