ഈ വര്‍ഷത്തെ അധ്യയനം അവസാനിക്കുന്നതോടെ നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നു. വിവിധ കാരണങ്ങളാല്‍ കുടുംബത്തെ നാട്ടില്‍ അയക്കാനുള്ള തീരുമാനമെടുത്തവര്‍ അനവധിയാണ്. സാമ്പത്തിക ക്‌ളേശം തന്നെയാണ് പര മപ്രധാന കാരണമായി പറയപ്പെടുന്നത്. ജൂലൈയില്‍ സ്‌കൂള്‍ അടക്കുന്നതോടെയാണ് നിരവധി കുടുംബങ്ങള്‍ മടക്ക യാത്ര ഉദ്ദേശിച്ചിട്ടുള്ളത്.
തൊഴില്‍ സ്ഥാപനത്തില്‍ നേരിടുന്ന പ്രയാസങ്ങളും സ്വന്തം സാമ്പത്തിക പ്രശ്‌നങ്ങളുമാണ് പല കുടുംബങ്ങളെയും നാട്ടിലേക്ക് അയക്കാന്‍ പ്രേരിപ്പിക്കുന്നത്. മക്കളുടെ 10-ാം ക്‌ളാസ് കഴിയുന്നതു മൂലം നാട്ടിലേക്ക് കുടുംബത്തെ പറഞ്ഞു വിടുന്നവരും അനവധിയാണ്. അടുത്ത പഠനം നാട്ടിലാക്കുകയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരം ലഭിക്കുകയും പണച്ചെലവ് കുറയുകയും ചെയ്യുമെന്ന് കണക്ക് കൂട്ടുന്നവരും ഏറെയാണ്.
നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നതോടെ ഫ്‌ളാറ്റുകളുടെ വാടകയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കെട്ടിട ഉടമകള്‍ കുറക്കുന്നതിലുപരി ഇടനിലക്കാര്‍ വാടക കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളാറ്റുകളും വില്ലകളും ഒന്നിച്ചെടുത്ത് കൂടുതല്‍ വാടകക്ക് നല്‍കുന്ന ഇടനിലക്കാര്‍ ഇപ്പോള്‍ തന്നെ കനത്ത സാമ്പത്തിക ക്ലേശം നേരിടുന്നതായാണ് അറിയുന്നത്. നേരത്തെ മുവ്വായിരിത്തിനും അതിലധികവും ദിര്‍ഹത്തിന് പ്രതിമാസ വാടകക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകള്‍ ഇപ്പോള്‍ 2200ന് വരെ ലഭിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
ഫ്‌ളാറ്റുകള്‍ ഷയറിംഗ് ഫാമിലികള്‍ക്ക് നല്‍കി ലാഭമുണ്ടാക്കിയിരുന്നവര്‍ ഇപ്പോള്‍ എങ്ങിനെയെങ്കിലും വാടക ഒത്തുകിട്ടിയാല്‍ മതിയെന്ന അവസ്ഥയിലാണുള്ളതെന്ന് ചാവക്കാട് സ്വദേശി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നേരത്തെ 65,000ദിര്‍ഹമിന് പ്രതിവര്‍ഷ വാടകക്ക് എടുത്ത ഫ്‌ളാറ്റുകള്‍ രണ്ടുംമൂന്നും ഫാമിലികള്‍ക്ക് നല്‍കി സ്വന്തം താമസം സൗജന്യമാക്കിയിരുന്നവരും അനവധിയാണ്. എന്നാല്‍ ഇപ്പോള്‍ അബുദാബി നഗരത്തിലും മുസഫ ഷാബിയയിലും ഇത്തരക്കാര്‍ വാടക കൃത്യമായി കൊടുക്കാന്‍ കഴിയാതെ വിഷമിക്കുന്നതായാണ് അറിയുന്നത്.
അതുകൊണ്ടുതന്നെ കൊല്ലങ്ങളായി സ്വന്തം ഫ്‌ളാറ്റുകളില്‍ താമസിച്ചിരുന്ന പലരും വാടക കുറഞ്ഞ ഷയറിംഗിലേക്കോ സ്റ്റുഡിയോ ഫ്‌ളാറ്റിലേക്കോ മാറാനുള്ള തയ്യാറെടുപ്പിലാണ്.
മൂന്നും നാലും മാസം കഴിയുമ്പോള്‍ കെട്ടിട ഉടമക്ക് നല്‍കിയ ചെക്കിന്റെ ദിവസം അടുക്കുമ്പോള്‍ കടുത്ത മാനസിക പ്രയാസമാണ് അനുഭവിക്കേണ്ടിവരുന്നതെ ന്ന് തിരൂര്‍ സ്വദേശി മുഹമ്മദ്കുട്ടി പറഞ്ഞു.സ്വന്തമായി ചെറിയ രൂപത്തിലേക്ക് താമസം മാറുകയാണെങ്കില്‍ അല്‍പ്പം ഇടുങ്ങി താമസിച്ചാലും മാനസിക പിരിമുറുക്കം ഒഴിവാക്കാനാകുമെന്നത് വലിയ ആശ്വാസമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരും ചെറിയ റിയല്‍എസ്റ്റേറ്റ് കമ്പനികളും ഇതിനകം തന്നെ തങ്ങളുടെ കൈവശമുള്ള പല ഫ്‌ളാറ്റുകളുടെയും വാടകയില്‍ കുറവ് വരുത്തിയിട്ടുണ്ട്. അതേസമയം ഏപ്രില്‍ മാസത്തില്‍ സന്ദര്‍ശക വിസയില്‍ ധാരാളം മലയാ ളി കുടുംബങ്ങള്‍ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരുമുണ്ട്.
സ്‌കൂള്‍ അവധിക്കാലത്ത് രണ്ടുമാസത്തെ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് നല്ല വാടകക്ക് ഫ്‌ളാറ്റുകള്‍ നല്‍കാനാകുമെന്ന് കണക്കുകൂട്ടുന്ന റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരും ഏജന്റുമാരും ഏറെയാണ്. എന്നാല്‍ മുന്‍വര്‍ഷത്തെ അത്ര വാടക ഇത്തവണ നല്‍കേണ്ടിവരില്ലെന്ന ആശ്വാസത്തിലാണ് കുടുംബത്തെ കൊ ണ്ടുവരാന്‍ തയാറെടുക്കുന്നവര്‍ കരുതുന്നത്.