എല്ലാ വര്‍ഷവും ഇരുപത്തിയേഴാം രാവില്‍ നോമ്പെടുക്കുന്ന പതിവുണ്ട് നടന്‍ സലീംകുമാറിന്. കഴിഞ്ഞ ദിവസവും ഇരുപത്തിയേഴാം രാവിന്റെ നോമ്പെടുത്തു അദ്ദേഹം. പുണ്യമാസത്തില്‍ രാവുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവില്‍ എന്തുകൊണ്ടാണ് നോമ്പുനോല്‍ക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓണ്‍ലൈനിനോടാണ് നോമ്പെടുക്കുന്നതിനെക്കുറിച്ച് സലീംകുമാര്‍ പറയുന്നത്.
നോമ്പെടുക്കണമെന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ താരം 2006 മുതല്‍ 27-ാം രാവ് നോല്‍ക്കാറുണ്ടെന്ന് പറഞ്ഞു. നമ്മുടെ സഹോദരങ്ങള്‍ ഒരുമാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമ്മള്‍ അറിയണം. അതില്‍ സുഖമുണ്ടാകും, ദു:ഖമുണ്ടാകും, വിഷമങ്ങളുണ്ടാകും. അതെല്ലാം അറിയണമെന്ന് തോന്നി. എന്നാല്‍ മുപ്പത് വര്‍ഷത്തോളം മടി കാരണം നോമ്പെടുത്തിരുന്നില്ല. അച്ഛനുറങ്ങാത്ത വീടിന്റെ ഷൂട്ടിങ് സമയത്ത് ഉഷച്ചേച്ചിയാണ് ഇരുപത്തിയേഴാം രാവ് എടുക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഈ ഒരു നോമ്പെടുത്താല്‍ 30എണ്ണത്തിന് തുല്യമാണെന്നും. ചേച്ചി പറഞ്ഞിരുന്നു.അതുകൊണ്ട് അന്നുമുതല്‍ ഇന്നുവരെ ഞാന്‍ ഈ നോമ്പെടുക്കാറുണ്ട്.
ഷൂട്ടിങ് ഒഴിവാക്കി ഇന്നലെയും സലീംകുമാര്‍ നോമ്പെടുത്തു. വെളുപ്പിന് ആഹാരം കഴിച്ചായിരുന്നു തുടങ്ങിയതെന്നും താരം പറയുന്നു. ഒരുപാട് നന്‍മകളുണ്ട് നോമ്പില്‍. ലോകത്തിലുള്ള എല്ലാറ്റിനും നമ്മള്‍ അവധി കൊടുക്കാറുണ്ട്. നമ്മുടെ വായ്ക്ക് ഒരു റെസ്റ്റും കൊടുക്കാറില്ല. ശാസ്ത്രീയപരമായിട്ടും ആത്മീയപരമായിട്ടും ശാരീരികമായിട്ടും നോമ്പ് എടുക്കുന്നത് നല്ലതാണെന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ വര്‍ഷവും ഇത് തുടര്‍ന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹം.-സലീം കുമാര്‍ പറഞ്ഞു. ഒരു 25നോമ്പിന്റെ പുണ്യം കിട്ടിയാല്‍ മതി. പിന്നെ നമ്മുടെ സഹോദരന്‍മാരോടുളള ഐക്യദാര്‍ഢ്യവും ഉണ്ടായാല്‍ മതി.-താരം പറയുന്നു.