സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടിച്ച് അപകടം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.