X
    Categories: keralaNews

ശമ്പളം വേണ്ടവര്‍ക്ക് 5ന് തരാം, ബാക്കിയുള്ളവര്‍ക്ക് പിന്നീടെന്ന് കെ.എസ്.ആര്‍.ടി.സി

ഹൈക്കോടതിയുടെ ശക്തമായ താക്കീതിനെതുടര്‍ന്ന് ശമ്പളം തരാമെന്ന് ഏറ്റ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ മലക്കം മറിഞ്ഞു. ശമ്പളത്തിന് പണമില്ലെന്നും ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയില്ലെന്നുമാണ ്പുതിയ അറിയിപ്പ്. അത്യാവശ്യം വേണ്ടവര്‍ക്ക് അഞ്ചാം തീയതിക്കുള്ളില്‍ തരാം. അല്ലാത്തവര്‍ക്ക് സര്‍ക്കാരില്‍നിന്ന് പണം വന്ന ശേഷം തരാം. 50 കോടി ചോദിച്ചതില്‍ 30 കോടി മാത്രമാണ ്‌സര്‍ക്കാര്‍ തന്നത്. എന്നാല്‍ അഞ്ചാം തീയതി ശമ്പളം അത്യാവശ്യമുള്ളവര്‍ സമ്മതപത്രം നല്‍കണം. ബുധനാഴ്ചക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ പൂട്ടിക്കോളൂ എന്നായിരുന്നു ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കോടതി കഴിഞ്ഞയാഴ്ച പറഞ്ഞത്. അത് അനുസരിക്കാമെന്ന് പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് വരുമാനത്തിനനുസരിച്ച് പകുതി ശമ്പളം തരാമെന്നാണ് പിന്നീട് വാക്ക് മാറ്റിയത്. പിന്നീട് ഇതിലും മാറ്റം വരുത്തുകയായിരുന്നു.

 

Chandrika Web: