രാജ്യസഭയിലെ തന്റെ ശമ്പളം കര്‍ഷകരുടെ പെണ് മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി സംഭാവന ചെയ്യുമെന്ന് ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹര്ഭജന് സിംഗ്.
ഒരു രാജ്യസഭാ അംഗം എന്ന നിലയില്‍ കര്‍ഷകരുടെ പെണ്മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി തന്റെ രാജ്യസഭയിലെ ശമ്പളം സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് താന്‍ രാജ്യസഭാംഗമായത്. എന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും,ജയ്ഹിന്ദ്, അദ്ദേഹം ട്വിറ്റ് ചെയ്തു.
കഴിഞ്ഞമാസമാണ് പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയിലൂടെ ഹര്ഭജന് സിംഗ് രാജ്യസഭയിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.