അരുണ്‍ ചാമ്പക്കടവ്
പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷ പ്രഭുക്കള്‍. എംപിമാരുടെ ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയാണ് ശമ്പള വര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അലവന്‍സുകള്‍ ഉള്‍പ്പെടെ മാസം 2,80,000 രൂപ ലഭിക്കും. നിലവില്‍ ഇത് 1,90,000 രൂപയാണ് .. ശമ്പളത്തിനൊപ്പം മുന്‍ എംപിമാരുടെ പെന്‍ഷന്‍ തുക 35,000 രൂപയായും വര്‍ദ്ധിപ്പിച്ചു.
എംപിമാര്‍ക്ക് മാസം ലഭിക്കുന്നത്
(നിലവില്‍ ലഭിക്കുന്നത് ബ്രായ്ക്കറ്റില്‍ )
ശമ്പളം : ഒരു ലക്ഷം (50,000 )
മണ്ഡല അലവന്‍സ് : 90,000 ( 45000 )
സ്റ്റാഫ് ,ഓഫീസ് ചെലവുകള്‍ക്ക് : 90,000 ( 45,000 )
ഫര്‍ണിച്ചര്‍ അലവന്‍സ് വര്‍ഷം : 1,50,000 (75,000 )
പാര്‍ലമെന്റ് സമ്മേളനത്തിലെ ദിന ബത്ത :2000 (2000 )
പെന്‍ഷന്‍ : 35,000 (20,000)
മറ്റ് ആനുകുല്യങ്ങള്‍
• തലസ്ഥാന നഗരത്തിലെ ലട്യന്‍സ് മേഘലയില്‍ സൗജന്യ താമസം
• മൂന്ന് ലാന്‍ഡ് ഫോണ്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു ലാന്‍ഡ് ലൈനില്‍ നിന്നും വര്‍ഷം അര ലക്ഷം ലോക്കല്‍ കാള്‍ ഫ്രീ
• സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍
• വര്‍ഷം 34 വിമാനയാത്രകള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ്
• സൗജന്യ ട്രയിന്‍ യാത്ര
• നാല് ലക്ഷം വാഹനവായ്പ
• വര്‍ഷം നാലായിരം കിലോ ലിറ്റര്‍ വെള്ളം സൗജന്യം
• വര്‍ഷം അര ലക്ഷം യൂണിറ്റ് വൈദുതി സൗജന്യം
നമ്മുടെ എംഎല്‍എമാര്‍ക്ക് എന്ത് കിട്ടും?
കേരളത്തില്‍ നിയമസഭാംഗമാകുന്നവര്‍ക്ക് ശമ്പളവും അലവന്‍സും അടക്കം പ്രതിമാസം 39,500 രൂപ ലഭിക്കും. ഇതിന് പുറമേ 12,500 രൂപ ശമ്പളത്തില്‍ രണ്ട് പേരെ താത്ക്കാലികമായി നിയമിക്കാം. എംഎല്‍എ ആയതിന് ശേഷം പരാജയപ്പെട്ടാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും
എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍
• പ്രതിമാസ വേതനം :1000 രുപ
• നിയോജക മണ്ഡല അലവന്‍സ് :12,000 രൂപ
• ഫോണ്‍ അലവന്‍സ്: 7,500 രൂപ
• ഇന്‍ഫര്‍മേഷന്‍ അലവന്‍സ് :1000 രൂപ
• മറ്റ് അലവന്‍സ്: 3000 രൂപ
• മിനിമം ടിഎ 1500 രൂപ
ആകെ: 39500 രൂപ
സിറ്റിങ്ങ് ഫീ:
നിയമസഭ കൂടുമ്പോഴും നിയമസഭ കമ്മിറ്റികളില്‍ പങ്കെടുക്കുമ്പോഴും കേരളത്തിനകത്ത് 750 രൂപയും, കേരളത്തിന് പുറത്ത് 900 രൂപയും ,മെഡിക്കല്‍ എം എല്‍എയ്ക്കും കുടുംബത്തിനും എത്ര വേണേലും.
യാത്ര ആനുകുല്യങ്ങള്‍
• റോഡ് യാത്രക്ക് ഒരു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴു രൂപയും കേരളത്തിന് പുറത്ത് 6 രൂപയും
• റെയില്‍വേ യാത്രക്ക് കിലോമീറ്ററിന് 25 പൈസ
• പ്രതിവര്‍ഷം 2.75 ലക്ഷം രൂപയുടെ യാത്രാ കൂപ്പണ്‍
• റെയില്‍വേയുടെ ഏത് ക്ലാസിലും എംഎല്‍എയുടെ ഭാര്യ / ഭര്‍ത്താവ് മറ്റൊരു സഹായി എന്നിവര്‍ക്ക് സൗജന്യ യാത്ര.
• കെഎസ്ആര്‍റ്റിസി, ജലഗതാഗത വാഹനങ്ങള്‍ എന്നിവയില്‍ സൗജന്യ യാത്ര.
മറ്റ് ആനുകൂല്യങ്ങള്‍ : 5 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ .പത്ത് ലക്ഷം രൂപയുടെ 4 ശതമാനം പലിശ നിരക്കുള്ള ഭവന വായ്പ .പ്രതിവര്‍ഷം 15,000 രുപയുടെ പുസ്തകങ്ങള്‍ വാങ്ങാം.
മുന്‍ എംഎല്‍എയുടെ പെന്‍ഷന്‍
• രണ്ട് വര്‍ഷത്തില്‍ താഴെ എംഎല്‍എ ആയിരുന്നവര്‍ക്ക് 6000 രൂപ
• അഞ്ചു വര്‍ഷം 10,000 ‘ രൂപ
• അഞ്ച് വര്‍ഷത്തിന് മുകളില്‍ ഓരോ വര്‍ഷത്തിനും 750 രൂപ അധികമായി ലഭിക്കും
• 70 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനോടൊപ്പം 2500 രൂപ കൂടുതല്‍ ലഭിക്കും.80 കഴിഞ്ഞവര്‍ക്ക് 3000 രൂപ,90 കഴിഞ്ഞവര്‍ക്ക് 3500 രൂപ ക്രമത്തില്‍
• പരമാവധി പെന്‍ഷന്‍ തുക 35,000 രൂപ
• പ്രതിവര്‍ഷം 50,000 രൂപയുടെ റെയില്‍വേ ഇന്ധന കൂപ്പണ്‍.
• കെഎസ്ആര്‍റ്റിസി സൗജന്യ യാത്ര, മെഡിക്കല്‍ ആനുകൂല്യം.