X
    Categories: MoreViews

ജൂനിയര്‍ റാങ്ക് പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ്

ന്യൂഡല്‍ഹി: ചിലവ് കുറക്കുന്നതിനായി ജൂനിയര്‍ പൈലറ്റ്മാരുടെ ശമ്പളവും സ്റ്റൈപെന്റും 30-50 ശതമാനം വരെ വെട്ടിക്കുറക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ്. തീരുമാനം അറിയിച്ചുകൊണ്ട് പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വേയ്‌സ് കത്തയച്ചു. നാവികപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനാലാണ് പൈലറ്റുമാരുടെ വേതനം വെട്ടിക്കുറക്കുന്നതെന്നും അല്ലാത്തവര്‍ക്ക് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാമെന്നും ജെറ്റ് എയര്‍വേയ്‌സ് പറയുന്നു. പുതിയ തീരുമാനം ആഗസ്ത് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ശമ്പളം വെട്ടിക്കുറക്കുന്നത് 400ഓളം ജൂനിയര്‍ പൈലറ്റുമാരെ ബാധിക്കുമെന്നും കണക്കാക്കപ്പെടുന്നു.
മാര്‍ക്കറ്റ് ഷെയറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വിമാനക്കമ്പനിയാണ് ജെറ്റ് എയര്‍വേയ്‌സ്. ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ പോലുള്ള വിമാനകമ്പനികളുടെ ഇന്റിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവ കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ് ആരംഭിച്ചതോടെയാണ് വിമാന നിരക്കില്‍ നിയന്ത്രണം വരുത്താന്‍ ജെറ്റ് എയര്‍വേയ്‌സിന്റെ തീരുമാനം.

chandrika: