X

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം പണമായി നല്‍കില്ല

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം നേരിട്ട് പണമായി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. നിലവിലെ നോട്ടു പ്രതിസന്ധിയില്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്രം വ്യക്തമാക്കി. നോട്ട് പിന്‍വലിക്കലിന് ഇളവുകള്‍ തേടി ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയിച്ചിരുന്നു. എന്നാല്‍ അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാത്തതു മൂലമുള്ള കറന്‍സി ദൗര്‍ലഭ്യം പരിഹരിക്കാതെ ഇതു നടപ്പാവില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 രൂപയായി നിജപ്പെടുത്തിയത് ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ആറര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ അഞ്ചര ലക്ഷം പേര്‍ ബാങ്ക് മുഖേനയാണ് ശമ്പളം കൈപ്പറ്റുന്നത്. എന്നാല്‍ 24000 പരിധി നിശ്ചയിച്ചതോടെ പണം പിന്‍വലിക്കല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

chandrika: