കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പള പ്രതിസന്ധി. മാസം ആദ്യം വിതരണം ചെയ്യേണ്ട ശമ്പളം ഇതുവരെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പരമാവധി നാലാം തീയതിക്ക് മുമ്പ് സപ്ലൈകോയില്‍ ശമ്പളം നല്‍കിയിരുന്നു.
ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് സപ്ലൈകോ പറയുന്നത്. പണം കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നീക്കം നടക്കുന്നുണ്ട്.
ശമ്പളം വൈകുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ശമ്പളം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് എഐടിയുസി പ്രതികരിച്ചു.
പ്രതിഷേധമറിയിച്ച് എഐടിയുസി സപ്ലൈകോ എംഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സാധാരണ മാസത്തിലെ അവസാന പ്രവര്‍ത്തി ദിവസമാണ് ശമ്പളം നല്‍കാറുള്ളതെന്നും നവംബറിലെ ശമ്പളം ഉടന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.