തിരുവനന്തപുരം: നിര്‍ണായക ആവശ്യങ്ങളുയര്‍ത്തിയുള്ള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മോഹന്‍ദാസ് കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് കൈമാറിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കണം, ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി, വര്‍ക് ഫ്രം ഹോം എന്നീ ആവശ്യങ്ങളാണ് കമ്മീഷന്‍ ഉന്നയിച്ചത്.
ജോലി സമയം രാവിലെ 9.30 മുതല്‍ 5.30 വരെയാക്കണമെന്നും അവധി ദിവസങ്ങള്‍ 12 ആക്കണമെന്നും ശുപാര്‍ശയിലുണ്ട്. എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണം, മാനേജ്‌മെന്റുകള്‍ക്കുള്ള പൂര്‍ണ അധികാരം മാറ്റണം, സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പെന്‍ഷന്‍ നല്‍കും എന്നിവയാണ് മറ്റു ശുപാര്‍ശകള്‍.