X

മെസ്സിയെ പിന്നിലാക്കി; അപൂര്‍വ്വ നേട്ടത്തില്‍ ക്രിസ്റ്റ്യാനോക്കൊപ്പം മുഹമ്മദ് സലാഹ്

ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അപൂര്‍വ്വ നേട്ടത്തിനൊപ്പം ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. കഴിഞ്ഞവാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഈജിപ്്ഷ്യന്‍ താരം ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഒരു സീസണില്‍ പ്രീമിയര്‍ലീഗില്‍ നിന്നും 40 ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സലാഹ് ബോണ്‍മൗത്തിനെതിരായ ഗോള്‍ നേട്ടത്തോടെ സ്വന്തമാക്കിയത്. സലാഹിനു മുമ്പ് 2007-08 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുപ്പായത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ നേട്ടം കൈവരിച്ചത്.

 

ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയില്‍ നിന്നും സീസണിന്റെ തുടക്കത്തില്‍ ലിവര്‍പൂളിലെത്തിയ സലാഹിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ക്ലബ് തുറുപ്പു ചീട്ടാണ് സലാഹ്. പ്രീമിയര്‍ ലീഗില്‍ 30 ഗോള്‍ നേട്ടിയതാരം യൂറോപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായി പോരാട്ടത്തില്‍ മെസ്സിയെ പിന്നിലാക്കി. 29 ഗോളാണ് മെസ്സിയുടെ സമ്പാദ്യം. നടപ്പു സീസണില്‍ യൂറോപ്പില്‍ മുന്‍നിര ലീഗുകളില്‍ 30 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും സലാഹിന്റെ പേരിലാണ്. കൂടാതെ സെര്‍ജിയോ അഗ്വൂറോ,ഡെല്‍ പിയറോ,ദിദിയര്‍ ദ്രോഗ്ബ,സാമുവല്‍ എറ്റോ, തോമസ് മ്യുള്ളര്‍, വെയ്ന്‍ റൂണി, ആന്ദ്രെ ഷെവ്‌ചെങ്കോ, റോബിന്‍ വാന്‍പേഴ്‌സി തുടങ്ങി പ്രമുഖ താരങ്ങളുടെ സീസണ്‍ ബെസ്റ്റ് പ്രകടനം ഇതിനോടകം തന്നെ സലാഹ് മറികടന്നു. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റോമയെ നേരിടുന്ന ലിവര്‍പൂളിന്റെ പ്രതീക്ഷ മുഴുവനും സലാഹിലാണ്. ക്വാര്‍ട്ടറില്‍ വമ്പന്‍മാരായ സിറ്റിക്കെതിരെ ഇരുപാദങ്ങളിലും ഗോള്‍ നേടിയ താരം വലിയ മത്സരങ്ങളിലും ഗോള്‍ നേടുന്നതില്‍ മിടുക്കനാണ്.

പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മികച്ചതാരത്തിനുള്ള പുരസ്‌കാര പട്ടികയിലും മുന്‍പന്തിയിലാണ് സലാഹ്. 26 ഗോളുമായി ടോട്ടന്‍ഹാമിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിലെ ഗോള്‍ബൂട്ട് പോരാട്ടത്തിലെ മുഖ്യഎതിരാളിയെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂണെയാണ് മികച്ചതാരത്തിനായി പരിഗണിക്കുന്നവരില്‍ സലാഹ് വെല്ലുലിളി ഉയര്‍ത്തുന്നത്. ഇംഗ്ലണ്ടിലെത്തിയ ആദ്യ സീസണില്‍ തന്നെ പല റെക്കോര്‍ഡുകളും തകര്‍ക്കുന്ന സലാഹ് വരും നാളുകളില്‍ ലോകഫുട്‌ബോളര്‍ പട്ടത്തില്‍ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും വെല്ലുവിളിയാക്കിും

chandrika: