സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നത് ഭരണഘടനാലംഘനമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഭരണഘടനയെ അവഹേളിച്ചതിനെതിരെ പൊലീസ് നടപടിയെടുത്തില്ല. അന്വേഷണറിപ്പോര്‍ട്ട് പോലും ആരും കണ്ടില്ല. ഇതാണോ സി.പി.എമ്മിന്റെ ഭരണഘടനയോടുള്ള കൂറ്. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് എടുക്കുന്നെങ്കില്‍ സത്യപ്രതിജ്ഞാദിവസം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്ത് കാരണത്താലാണ് അദ്ദേഹം രാജിവെച്ചത് എന്നത് ഇന്നും പ്രസക്തമാണ്. സര്‍ക്കാര്‍ എല്ലാകാര്യത്തിലും ഈ നിലപാടാണ് പിന്തുടരുന്നത്. ഇ.പി ജയരാജന്റെ കാര്യത്തിലും സാമ്പത്തികവെട്ടിപ്പിനെ അനുകൂലിക്കുകയാണ് ഇടതുപക്ഷമെന്നും സുധാകരന്‍ ആരോപിച്ചു.
സജി ചെറിയാന്റെ സത്യപ്രതിജ്ഞാദിവസം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെ.സുധാകരന്‍
Related Post