സജി ചെറിയാന്‍ വീണ്ടും ഭരണഘടനയെ തൊട്ട് നാളെ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയാകും. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണിത്. നിയമോപദേശത്തില്‍ അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് നിരസിക്കാന്‍ കഴിയില്ലെങ്കിലും ഭരണഘടനാലംഘനം പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഭരണഘടനയില്‍ മതേതരത്വം, ജനാധിപത്യം മാത്രമല്ല, കുന്തോം,കുടച്ചക്രോം എഴുതിവെച്ചിട്ടുണ്ടെന്ന് പറഞ്ഞതിനാണ് കോടതി വിധിയെതുടര്‍ന്ന് സജിക്ക് രാജിവെക്കേണ്ടിവന്നിരുന്നത്. അതേ പരാതിക്കാരന്‍ വീണ്ടും തിരുവല്ല കോടതിയെ സമീപിച്ചിട്ടുണ്ട്. വീണ്ടും രാജി വേണ്ടിവരുമോ എന്ന് കാത്തിരുന്നുകാണാം.