സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം നിയമ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് കെപിഎ മജീദ്. ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അദ്ദേഹം അവഹേളിക്കുന്ന വീഡിയോ ഇപ്പോഴും ലഭ്യമാണെന്നും സജി ചെറിയാനെ രക്ഷിക്കാന്‍ വേണ്ടിയുള്ള അന്വേഷണമാണ് കേസില്‍ നടന്നതെന്നും അദേഹം പറഞ്ഞു.
സ്ഥാപിത താല്‍പര്യങ്ങളോടെ അന്വേഷണം അട്ടിമറിക്കുകയായിരുന്നു. നാഴികക്ക് നാല്‍പത് വട്ടം ഭരണഘടനാ സംരക്ഷണത്തെക്കുറിച്ച് പറയുന്നവര്‍ തന്നെ ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നത് ഇരട്ടത്താപ്പാണെന്നും അദേഹം തുറന്നടിച്ചു. ആര്‍ക്കും എന്തും പറയാമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. കസ് ഇപ്പോഴും കോടതിയിലാണ്. അന്തിമ വിധി വന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.