ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് തന്നെയാണ് സജി ചെറിയാനും പറഞ്ഞതെന്നും ആര്‍.എസ്.എസ് അയച്ച നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന ഇതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ആര്‍.എസ്.എസിന് ഭരണഘടനയോടുള്ള സമീപനവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായിരുന്ന സജി ചെറിയാന്റെയും പ്രസ്താവനകള്‍ ഒന്നുതന്നെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ആര്‍.എസ്.എസ് അയച്ച നോട്ടീസിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നോട്ടീസ് അയച്ചത് ആരെ ഭയപ്പെടുത്താനാണ്? അതൊക്കെ കൈയ്യില്‍ വച്ചാല്‍ മതി. ഏത് നിയമനടപടിയും നേരിടാന്‍ തയാറാണ്. പുസ്തകത്തിലെ പേജ് ഉദ്ധരിച്ചാണ് ഇക്കാര്യം പറഞ്ഞത് അദ്ദേഹം പറഞ്ഞു.
ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെ പുകഴ്ത്താനാണ് പത്രസമ്മേളനത്തില്‍ കോടിയേരിയും ശ്രമിച്ചത്. ഭരണഘടനാവിരുദ്ധ പരാമര്‍ശവും അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികള്‍ക്ക് എതിരായ അധിക്ഷേപവും സജി ചെറിയാന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. പറഞ്ഞത് ശരിയാണെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നുമാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തിലും പറഞ്ഞത്. പറഞ്ഞത് തള്ളിപ്പറയാത്ത സജി ചെറിയാനെ കോടിയേരി ബാലകൃഷ്ണനും ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ഭരണഘടനയെ തള്ളിപ്പറഞ്ഞയാള്‍ ജനാധിപത്യത്തിന്റെ ഉത്തമമാതൃകയാണെന്നാണ് പറയുന്നത്. മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് പറയാന്‍ സജി ചെറിയാനോട് സി.പി.എം നിര്‍ദ്ദേശിക്കണമായിരുന്നു. പരാമര്‍ശം തെറ്റാണെന്ന് വ്യക്തതയോടെ പറയാന്‍ സി.പി.എമ്മും ഇതുവരെ തയാറായിട്ടില്ല. ഒരു മന്ത്രി രാജിവച്ച് പോയിട്ടും അതേക്കുറിച്ച് ഒന്നും പറയാത്ത ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹം തനിക്ക് ഇഷ്ടമുള്ളത് മാത്രമെ സംസാരിക്കൂ. ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ മുഖ്യമന്ത്രി മൗനം ആയുധമാക്കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
കെ.കെ രമയ്ക്ക് എതിരായ എളമരം കരീമിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. ഒറ്റുകാശ് കൊണ്ടാണ് എം.എല്‍.എ ആയതെന്ന് പറയുന്നത് ജനപ്രതിനിധിയെ അപമാനിക്കലാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എയെ അപമാനിച്ചത് സ്ത്രീവിരുദ്ധവും അപലപനീയവുമാണ്. പി.ടി ഉഷയെക്കുറിച്ചും എളമരം കരീം നടത്തിയത് മോശം പരാമര്‍ശമാണ്. കേരളത്തിന്റെ അഭിമാനമായ പി.ടി ഉഷ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ട്. നാല് പതിറ്റാണ്ട് കാലം കായികമേഖലയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്താണ് പി.ടി ഉഷ. അങ്ങനെയുള്ള ഒരാളെ എളമരം കരീം അപമാനിക്കരുതായിരുന്നു അദ്ദേഹം സൂചിപ്പിച്ചു.
എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനുള്ള കഴിവ് പൊലീസിനുണ്ട്. എന്നാല്‍ പൊലീസിന്റെ കൈയ്യും കാലും കെട്ടപ്പെട്ടിരിക്കുകയാണ്. ശരിക്കുള്ള പ്രതിയെ പിടിച്ചാല്‍ സി.പി.എമ്മിനും സര്‍ക്കാരിനും ദോഷകരമായി മാറും. സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിഷ്പക്ഷരായ ഉദ്യോഗസ്ഥനെ നിയോഗിച്ചാല്‍ 24 മണിക്കൂറിനകം പ്രതി പിടിയിലാകും. പ്രതി എ.കെജി സെന്ററിന് സമീപം തന്നെയുണ്ട് അദ്ദേഹം പറഞ്ഞു.
യൂത്ത് കേണ്‍ഗ്രസ് ചിന്തന്‍ ശിവിറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരാതി തന്റേതല്ലെന്നും അങ്ങനെയൊരു പരാതി ഇല്ലെന്നും പെണ്‍കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ പെണ്‍കുട്ടിയുടെ കൂടി സാന്നിധ്യത്തിലാണ് ആരോപണവിധേയനായ ആള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയെ അസംഭ്യം പറഞ്ഞ് അപമാനിച്ചത്. അതാണ് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും പെണ്‍കുട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചാല്‍ പൊലീസിന് കൈമാറും. സി.പി.എമ്മിനെ പോലെ ആഭ്യന്തര കമ്മിറ്റിയുണ്ടാക്കി പരാതി പരിഹരിക്കുന്ന സമീപനം കോണ്‍ഗ്രസിനില്ല. സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന പരാതി വ്യാജമാണെന്ന് പെണ്‍കുട്ടി തന്നെയാണ് പറയുന്നത്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ പരാതി പെണ്‍കുട്ടിയുടേതാണെങ്കില്‍ പൊലീസിന് കൈമാറും അദ്ദേഹം കൂട്ടിചേര്‍ത്തു.