കലൂരിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി നൗഷാദിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷീദ് മൊഴി നല്കി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.
ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ ചങ്ങനാശേരി സ്വദേശിയായ രേഷ്മ കുത്തേറ്റ് മരിച്ചത്. ഇതിന് മുന്‍പും യുവതി തന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് മോശമായി സുഹൃത്തുക്കളോട് പറഞ്ഞ് കളിയാക്കിയിരുന്നതായി നൗഷീദ് പറഞ്ഞു. ഇത് ഇനിയും ചെയ്യരുതെന്ന് പറഞ്ഞിട്ടും രേഷ്മ ഇത് ആവര്‍ത്തിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.