തൃശൂര്‍: കേരള സാഹിത്യ അക്കാദമി വിവിധ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം എന്നിവയ്ക്കുള്ള 5000 രൂപയുടെ ഐ.സി.ചാക്കോ അവാര്‍ഡിന് പി.എം. ഗിരീഷിന്റെ ‘അറിവും ഭാഷയും’ തെരഞ്ഞെടുത്തു.
ഉപന്യാസത്തിനുള്ള സി.ബി.കുമാര്‍ അവാര്‍ഡ് (3000 രൂപ) ‘അധികാരത്തിന്റെ ആസക്തികള്‍’- കെ. അരവിന്ദാക്ഷന്‍, വൈദികസാഹിത്യത്തിനുള്ള കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് (2000 രൂപ) ‘ന്യായദര്‍ശനം’- ഡോ. ടി. ആര്യാദേവി, കവിതയ്ക്കുള്ള കനകശ്രീ അവാര്‍ഡ് (2000 രൂപ) ‘ഈര്‍പ്പം നിറഞ്ഞ മുറികള്‍’- ശാന്തി ജയകുമാര്‍, ചെറുകഥാ സമാഹാരത്തിനുള്ള ഗീതാ ഹിരണ്യന്‍ അവാര്‍ഡ് (5000 രൂപ) ‘ജോസഫിന്റെ മണം’-അശ്വതി ശശികുമാര്‍, വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍. പിള്ള അവാര്‍ഡ് (3000 രൂപ) ‘ജൈവരാഷ്ട്രീയവും ജനസഞ്ചയവും’- ബി.രാജീവന്‍, തുഞ്ചന്‍സ്മാരകപ്രബന്ധമത്സരം (5000 രൂപ) നിത്യ പി. വിശ്വം എന്നിവര്‍ക്കും നല്കും.
ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗമാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. 2016ലെ പുരസ്‌കാരങ്ങള്‍ ആറുമാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ പറഞ്ഞു. അക്കാദമി വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഖദീജ മുംതാസ്, സെക്രട്ടറി കെ.പി. മോഹനന്‍ പങ്കെടുത്തു