ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റിലായി. മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായി പ്രസ്താവന നടത്തിയതിനാണ് കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 4 മണിയോടെ മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷ പ്രചരണത്തിനും പൊതുസ്ഥലത്ത് വെച്ച് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി എന്നി വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാളിചരണ്‍ മഹാരാജിന്റെ വിദ്വേഷ പ്രസംഗം നടന്നത് 2 ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിനിടെയാണ്. റായ്പുരില്‍ വെച്ചാണ് ക്യാംപ് നടന്നത്. രാഷ്ട്ര പിതാവ് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ അദ്ദേഹം ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ ഉയര്‍ത്തികാണിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.