‘സിജി’ യുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമ ശാക്തീകരണ പദ്ധതിയായ Social Action for Grassroots Empowerment (SAGE) ന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ഓൺലൈൻ കോൺഫറൻസ് നവംബർ 18-19 തിയ്യതികളിലായി സൂം വഴി നടക്കും. രണ്ടുദിവസങ്ങളിലായി എട്ടു വിഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് “Grassroots level Social Transformation and Future Technologies: The Ways Ahead” എന്ന വിഷയത്തിലാണ് നടക്കുന്നത്.
ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളും സ്ഥാപനങ്ങളുമായി സഹകരിച്ച് നടക്കുന്ന കോൺഫറൻസിൽ പാനൽ ചർച്ചകൾ, വിഷയാധിഷ്ഠിത കോൺക്ലേവുകൾ, ഗവേഷണ പ്രബന്ധങ്ങൾ, ചോദ്യോത്തര വേളകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിദേശ പ്രമുഖരും രാജ്യത്തെ ഉന്നത വ്യക്തികളും കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ ഭാഗമാവുന്നുണ്ട്.
വിദ്യാർത്ഥികൾ, അധ്യാപകർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിശദ വിവരങ്ങൾക്കും കോൺഫറൻസ് രജിസ്ട്രേഷനും വെബ് സൈറ്റ് സന്ദർശിക്കുക
https://sageconference.cigi.org
കോൺഫ്രൻസ് അപ്ഡേറ്റുകൾക്കായി താഴെ നൽകിയ വാട്സപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
https://chat.whatsapp.com/LYosA09YmndAs9kVoHfU1C
ഫോൺ: 808 666 3008