X
    Categories: keralaNews

ബോട്ട് മുങ്ങിയ സംഭവത്തില്‍ മരണസംഖ്യ 15 ആയതായി ആശങ്ക

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തില്‍ മരണം 11 ആയി. കോട്ടക്കല്‍ അല്‍മാസ്, താനൂര്‍ ദയ ഹോസ്പിറ്റല്‍, യൂണിറ്റി ഹോസ്പില്‍, നഹാസ് ഹോസ്പിറ്റല്‍, തിരൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇരുപതോളം പേര്‍ ചികില്‍സയിലാണ്.

രക്ഷാപ്രവര്‍ത്തനത്തിന് റോഡ് വെല്ലുവിളി. റോഡ് വീതികുറഞ്ഞതിനാല്‍ ആശുപത്രികളിലെത്തിക്കാന്‍ പ്രയാസം നേരിടുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാകലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

ബോട്ടില്‍ 50 ലധികം പേരുണ്ടായിരുന്നതായി സൂചന. ബോട്ട് ഒരു വശത്തേക്ക് ചെരിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ട് വാതിലുകളാണ് ബോട്ടിലുണ്ടായിരുന്നു. നാലഞ്ചടി ആഴം ഉണ്ടായിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

 

 

Chandrika Web: