രാജ്യത്തിന്റെ ദേശീയ പതാകയ്ക്ക് പകരം ഭാവിയില്‍ കാവി പതാക സ്ഥാപിക്കുമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടകയിലെ ആര്‍ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. ‘ഇതിനായി ഹിന്ദു സംഘടനകള്‍ ഒരുമിച്ച് നില്‍ക്കണം. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും’, അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ സംഭവം ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.മംഗ്ലൂരുവില്‍ വിഎച്ച്പി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശം.