തന്റെ കാവി വസ്ത്രമാണ് തന്നെക്കുറിച്ച് തെറ്റുധാരണകള്‍ പടര്‍ത്താന്‍ കാരണമെന്ന് യോഗി ആദിത്യനാഥ്. അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും പുതിയ ശൈലി തന്നെ കൈക്കൊണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും ഹൃദയം കീഴടക്കുമെന്ന് യോഗി ഉറപ്പുനല്‍കി.
മതേതരത്വത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളെ കളിയാക്കുന്നവര്‍ക്ക് തന്റെ ഭരണത്തോടെ ഭയം പിടികൂടിക്കഴിഞ്ഞുവെന്നും അദ്ദേഹം തുറന്നടിച്ചു.
”എന്നെക്കുറിച്ച് ഒട്ടേറെ തെറ്റുധാരണകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. കാവിയോട് വിരോധം പുലര്‍ത്തുന്നവരാണ് ഞാന്‍ കാവിധാരിയാണെന്ന് പറഞ്ഞ് അസഹിഷ്ണുത പരത്തുന്നത്”-ആര്‍.എസ്.എസ് അനുകൂല വാരികയായ ‘ഓര്‍ഗനൈസര്‍’ക്ക് നല്‍കിയ അഭിമുഖത്തില്‍ യു.പി മുഖ്യമന്ത്രി പറഞ്ഞു.
പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പോകുന്നവരല്ല തങ്ങള്‍ എന്ന് വ്യക്തമാക്കിയ ആദിത്യനാഥ് അധികാരം തങ്ങള്‍ക്ക് തമാശക്കളിയല്ലെന്നും വ്യക്തമാക്കി. രാഷ്ട്രത്തിന്റെ സംരക്ഷണമാണ്് തന്റെ സര്‍ക്കാറിന്റെ മുഖ്യധര്‍മമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവിക മൂല്യങ്ങളാണ് പ്രഥമപ്രധാനം. യു.പിയില്‍ അഴിമതി രഹിത ഭരണം കാഴ്്ച വെക്കുമെന്നും ഗുണ്ടാരാജില്‍ നിന്ന് സമൂഹത്തെ മുക്തമാക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ പ്രത്യക്ഷസ്വാധിനങ്ങള്‍ വെളിപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.