കൊച്ചിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ഫ്ലവർ ഷോ നിർത്തിവെക്കാൻ സ്റ്റോപ്പ് മെമോ നൽകിയിട്ടും പരിപാടി തുടർന്ന് അധികൃതർ. കൊച്ചി കോർപ്പറേഷൻ നൽകിയ സ്റ്റോപ്പ് മെമോ വകവെക്കാതെയാണ് ഫ്ലവർ ഷോ നടക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ഫ്ലവർ ഷോ അധികൃതരുടെ പ്രതികരണം. എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സോസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി)യും ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡിസംബര്‍ 22-ാം തീയതി ആരംഭിച്ച ഫ്‌ളവര്‍ഷോയ്ക്ക് അവസാന ദിനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ നോട്ടീസ് നല്‍കിയതിലൂടെ അധികൃതരുടെ അലംഭാവം തുറന്നുകാട്ടപ്പെടുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.