X

അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണം; സാബു എം ജേക്കബ് ഹൈക്കോടതിയില്‍

അരിക്കൊമ്പന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനൊപ്പം കേരള, തമിഴ്‌നാട് സര്‍ക്കാരുകളേയും കക്ഷി ചേര്‍ത്തുകൊണ്ടാണ് ഹര്‍ജി. അരിക്കൊമ്പന്റെ ആരോഗ്യ സംരക്ഷണം തേടി ആദ്യമായാണ് ഒരു ഹര്‍ജി ഹൈക്കോടതിയില്‍ എത്തുന്നത്.

അരിക്കൊമ്പന്റെ സംരക്ഷണത്തിനായി നേരത്തേയും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ എത്തിയിരുന്നു. കുങ്കിയാനയാക്കുന്നതിനെതിരേയും കൂട്ടിലടക്കുന്നതിനെതിരേയുമായിരുന്നു അത്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് തമിഴ്‌നാട് വനപ്രദേശത്താണ്.

അതുകൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതെങ്കില്‍ ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉള്‍കാട്ടിലേക്ക്
അരിക്കൊമ്പനെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മിഷന്‍ അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മുന്നോട്ട് പോവുകയാണ്. മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘം ദൗത്യത്തിന് നേതൃത്വം നല്‍കും. ആനപിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ ആദിവാസികളും ടീമിലുണ്ട്.

 

webdesk13: