X

അബുദാബിയില്‍ 7590 സ്‌കൂള്‍ ബസുകളില്‍ 1.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര

അബുദാബി: അബുദാബി എമിറേറ്റില്‍ സ്‌കൂള്‍ ബസുകളില്‍ സുരക്ഷിതമായ യാത്രയും അത്യാധൂനിക സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അബുദാബി സംയോജിത ഗതാഗത വിഭാഗം വ്യക്തമാക്കി.അബുദാബി എമിറേറ്റില്‍ 7590 സ്‌കൂള്‍ ബസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവകളിലായി 188,960 വിദ്യാര്‍ത്ഥികളാണ് യാത്ര ചെയ്യുന്നത്. അബുദാബി പൊലീസുമായി സഹകരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും എളുപ്പവുമായ ഗതാഗത സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രക്ഷിതാക്കളും സ്‌കൂള്‍ ഗതാഗത വിഭാഗവും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

7,611 ഡ്രൈവര്‍മാര്‍ക്കും 8,691 സ്‌കൂള്‍ ബസ് സൂപ്പര്‍വൈസര്‍മാര്‍ക്കും മികച്ച പരിശീലനം നല്‍കിയാണ് സ്‌കൂള്‍ ബസുകളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് ഐടിസി വ്യക്തമാക്കി.അബുദാബി, അല്‍ ഐന്‍, അല്‍ദഫ്ര മേഖല എന്നിവിടങ്ങളിലായി 217 പൊതുവിദ്യാലയങ്ങള്‍, 209 സ്വകാര്യവിദ്യാലയങ്ങള്‍, 195 നഴ്സറികള്‍ തുടങ്ങി 654 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 7590 സ്‌കൂള്‍ ബസുകള്‍ സേവനം ചെയ്യുന്നുണ്ട്.

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും കഴിഞ്ഞവര്‍ഷം അബുദാബി ജോയിന്റ് കമ്മിറ്റി ഫോര്‍ ട്രാഫിക് സേഫ്റ്റിയുടെ കീഴില്‍ ഏഴ് ബോധവല്‍ക്കരണ ശില്‍പശാലകള്‍ സംഘടിപ്പിക്കുകയുണ്ടായി.ഡ്രൈവര്‍മാരും സൂപ്പര്‍വൈസര്‍മാരും ട്രാഫിക് സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചു ബോധവത്കരിക്കുകയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

 

webdesk11: