സാഫ് അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്താണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്.ഭാരത് ലൈരന്‍ജാം ആണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ എത്തുന്നത്. 74-ാം മിനിറ്റില്‍ ലെവിസ് സാങ്മിന്‍ലുനാണ് ഗോള്‍ നേടിയത്. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യന്‍ അണ്ടര്‍ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.
സാഫ് അണ്ടര്‍ 16 കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ ; ഫൈനലിൽ ബംഗ്ലാദേശിനെ തകര്‍ത്തു
Tags: Football