മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അപൂര്‍വ്വമായ വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സുന്ദരമായ ഒരു ഓര്‍മച്ചിത്രം എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങള്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് സമദാനി, മുനവ്വറലി ശിഹാബ് തങ്ങള്‍, നഈം അലി ശിഹാബ് തങ്ങള്‍, പിവി മുഹമ്മദ് അരീക്കോട് തുടങ്ങിയവരാണ് ഫോട്ടോയിലുള്ളത്.
1987ലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിവാഹം. വധുവിന്റെ വീട്ടില്‍ നിന്നെടുത്ത ഫോട്ടോയാണ് തങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.