X

സാദിഖലി തങ്ങള്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട്

കോഴിക്കോട്: സുന്നി യവജന സംഘം(എസ്.വൈ.എസ്) സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെതുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖലി തങ്ങളെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇബ്രാഹിം ഫൈസി പേരാലിനെയും തിരഞ്ഞെടുത്തു. വിവിധ മഹല്ലുകളുടെ ഖാസിയായ സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷററും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രസിഡന്റും പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിങ് കോളജ് ജനറല്‍ സെക്രട്ടറിയുമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Chandrika Web: