രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടത്തുന്ന ഭരണകൂട ഭീകരതയെ ചെറുക്കാൻ കോൺഗ്രസ് പാർട്ടിക്ക് മുസ് ലിം ലീഗ് പൂർണ പിന്തുണ നൽകുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉറപ്പു നൽകി. ലോക്സഭാംഗത്വം അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് നൽകിയ പൊതു സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.
റോഡ് ഷോയിൽ രാഹുലിനും പ്രിയങ്ക ക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം പങ്കെടുത്ത തങ്ങൾ മുസ്ലിം ലീഗിൻ്റെ ഐക്യദാർഢ്യം വിളിച്ചോതി. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ,പ്രിയങ്ക ഗാന്ധി , എ എൽ എ മാർ എന്നിവരും പ്രസംഗിച്ചു.കനത്ത ചൂടിനെ അവഗണിച്ചും റമസാൻ വ്രതകാലമായിട്ടും പതിനായിരങ്ങളാണ് റോഡ് ഷോയിൽ പങ്കെടുത്തത്. ബി.ജെ.പിക്കെതിരായ കനത്ത താക്കീതായി സ്വീകരണ പരിപാടി മാറി.