പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യവും വിശുദ്ധിയും കാത്ത് സൂക്ഷിച്ച് മുന്നോട്ട് പോവാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സാധ്യമാവുമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധികളിലൂടെ മുന്നോട്ട് പോവുന്ന സാമൂഹിക സാഹചര്യത്തില്‍ ശക്തനായ നേതൃത്വമാവാന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രാപ്തനാണ് അദ്ദേഹം പറഞ്ഞു.
അതേസമയം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പ്പാട് പാര്‍ട്ടിക്കും സമുദായത്തിനും വരുത്തിവെച്ചിട്ടുള്ള വിടവ് പെട്ടന്ന് നികത്താന്‍ കഴിയുന്നതല്ല. സമുദായം ഏത് പ്രതിസന്ധികളിലാണെങ്കിലും അതിന്റെ മുമ്പില്‍ നിര്മാണത്മകമായി നില്ക്കുക എന്നത് പ്രധാനമാണ്. നേതൃത്വം കണ്ണിമുറിയാതെ നില്ക്കുക എന്നത് നമ്മുടെ പാരമ്പര്യവും പൈതൃകവുമാണ്. അതിന്റെ തുടര്‍ച്ചയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തതിലൂടെ പാര്‍ട്ടി നിര്‍വഹിച്ചിട്ടുള്ളത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.