മുസ്ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ലെന്നും മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മതേതര ശക്തിക്കളെ ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തയാണെന്നും പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ സമയത്തുള്ള ബന്ധങ്ങള്‍ പുതിയ പദവിയില്‍ ഗുണം ചെയ്യും. പുതിയ കാലഘട്ടത്തിന്റെ വികസനവും മാറ്റങ്ങളും ഉള്‍ക്കൊണ്ടുള്ള രാഷ്ട്രീയമാണ് വേണ്ടതെന്ന് പറഞ്ഞ സാദിഖലി് തങ്ങള്‍
അതിന് യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ഉത്തരവാദിത്തമെന്നും കൂട്ടിചേര്‍ത്തു.