അക്രമവും പ്രകോപനവുമല്ല, രാഷ്ട്രീയ പരിഹാരമാണ് ഫലസ്തീന്‍ വിഷയത്തില്‍ വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുദ്സിന്റെ മോചനം മാനവ സമൂഹത്തിന്റെ ആവശ്യമാണ്. അവിടെ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനും അക്രമത്തിനുമെതിരെ പ്രത്യാക്രമണമുണ്ടായി. എന്നാല്‍ അക്രമം കൊണ്ടോ പ്രകോപനം കൊണ്ടോ അല്ല, ലോക സമൂഹം ഒന്നിച്ചിരുന്ന് രാഷ്ട്രീയ പരിഹാരം കാണുകയാണ് വേണ്ടത്.
ഐക്യരാഷ്ട്ര സഭ അതിനു വേണ്ടി പ്രത്യേകമായ ഇടപെടല്‍ നടത്തണം. ഹമാസ് തീവ്രവാദികളാണെന്ന് പറയുമ്പോള്‍ ഇസ്രായേലിന്റെ തീവ്രവാദം കാണാതെ പോകരുത്. നിരന്തരമായ പ്രകോപനമാണ് ഇസ്രായേല്‍ നടത്തുന്നത്. അക്രമങ്ങളില്‍ കൊല്ലപ്പെടുന്നത് നിരപരാധികളാണ്. ഇങ്ങനെ കൂട്ടക്കൊല നടത്തിയിട്ടല്ല ഖുദ്സ് മോചനം സാധ്യമാകേണ്ടത്. രാഷ്ട്രീയ പരിഹാരത്തിനാണ് എല്ലാവരും ശ്രദ്ധ ചെലുത്തേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.