X

വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട ഉത്തരവ് പിന്‍വലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.

സമസ്തയുമായുള്ള ചര്‍ച്ചയില്‍ നിയമം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ലെന്നും നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിയമസഭയില്‍ തന്നെ ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസംബര്‍ ഒമ്പതിന് വഖഫ് ബോര്‍ഡ് നിയമനം പി.എസിക്ക് വിട്ട ഉത്തരവിനെതിരെ കോഴിക്കോട് നടക്കാനിരിക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. ലീഗ് പ്രക്ഷോഭം തുടരുമെന്നും വഖഫ് ബോര്‍റനിയമനത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ക്കെല്ലാവര്‍ക്കും എതിര്‍പ്പുണ്ടെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.

Test User: