ബംഗളൂരു: എപി ജെ അബ്ദുൾ കലാം ദേശീയ അവാർഡ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി പൊതു പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ മാതൃകപരമായി നടത്തുന്ന പൊതു പ്രവർത്തകനുള്ള എ. പി. ജെ. അബ്ദുൾകലാം സ്റ്റഡി സെന്ററിന്റെ ദേശീയ പുരസ്കാരം പാണക്കാട് സയ്യിദ് സാദിഖാലി ശിഹാബ് തങ്ങൾ കർണാടക ഊർജ്ജ മന്ത്രി കെ. ജെ ജോർജിൽ നിന്നും ഏറ്റുവാങ്ങി.
ശാസ്ത്ര മേഖലകളിൽ മികവുറ്റ പ്രവർത്തനം നടത്തിയ എൽ പി എ സി ഡയറക്റ്റർ ഡോ. വി. നാരായണനും അബ്ദുൽ കലാം പുരസ്കാരം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്മ യിലൂടെ എട്ടാ യിരത്തോളം ഭവന രഹിതർക്ക് വീടുകൾ ഒരുക്കാൻ നൽകിയ നേതൃത്വ പരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തിയ സ്തുത്യർഹമായ
പ്രവർത്തനങ്ങളാണ് തങ്ങളെ പുരസ്‌കാരതിന്ന് അർഹനാക്കിയത്. പാണക്കാട് കുടുംബം കേരള സമൂഹത്തിനു നൽകിവരുന്ന സമാധാനവും സുരക്ഷിത്വവും ഏറെ മഹനീയമാണ്.
രാഹുൽ ഗാന്ധി യെ വയനാട്ടിൽ നിന്നും ലോകസഭയിൽ എത്തിക്കാൻ സാദിഖലി തങ്ങൾ നൽകിയ നേതൃ പരമായ പങ്കു ഏറെ വിലമതിക്കുന്നതാണെന്നും
പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ടു മന്ത്രി ജോർജ് പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അരക്ഷിതവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടാതെ സുരക്ഷിതമായ കാവൽ ഒരുക്കാൻ തങ്ങൾ കുടുംബം കാണിക്കുന്ന ജാഗ്രത നാടിന്റെ ശ്രദ്ധ നേടിയതാണ്.സാദിഖലി തങ്ങളെ കർണാടകയുടെ തലസ്ഥാനത്ത് വെച്ചു ആദരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മുഖ്യ ഭാഷണം നടത്തിയ കർണാടക നിയമസഭ സ്പീക്കർ യു. ടി ഖാദർ പറഞ്ഞു.
മതേതര ഭാരതത്തിനു മർഹും പാണക്കാട് ശിഹാബ് തങ്ങളും കുടുംബവും മുൻ കാലങ്ങളിൽ നൽകിയ മഹത്തര സേവനങ്ങൾ ഇന്നും സാദിഖലി തങ്ങളിലൂടെയും സമൂഹം അനുഭവിച്ചു വരുന്നതിന്റെ നേർ കാഴ്ചയാണ് ഈ പുരസ്‌കാരമെന്നു കർണാടക മുഖ്യമന്ത്രി യുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ് എം. എൽ. സി. അനുമോദന ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ശാസ്ത്ര ലോകത്തിനു ഡോ വി. നാരായണൻ നൽകിയ മഹത്തരമായ സംഭാവനകൾ രാജ്യത്തിന്റെ ശാസ്ത്ര മേഖലകളിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
പുരസ്‌കാര നിർണയത്തിൽ ബൈത്തുറഹ്മ നിമിത്തമായതിൽ ഏറെ അഭിമാനമുണ്ട്. അബ്ദുൽ കലാമിന്റെ നാമധേയത്തിലുള്ള ഈ അംഗീകാരം ബൈത്തു റഹ്മ പദ്ധതിക്ക് വിയർപ്പ് നൽകി കരുത്തു പകർന്ന കെ. എം. സി. സി. അടക്കമുള്ള പ്രവാസികൾക്കും സഹകരിച്ച എല്ലാ ഗുണകാം ക്ഷിക്കൾക്കും സമർപ്പിക്കുന്നെന്നും തങ്ങൾ പറഞ്ഞു. വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുകരെ ചടങ്ങിൽ ആദരിച്ചു.
പൂവച്ചാൽ സുധീർ അധ്യക്ഷത വഹിച്ചു. കുന്നത്തൂർ ജെ പ്രകാശ് സ്വാഗതവും പൂവച്ചാൽ നാസർ നന്ദിയും പറഞ്ഞു.