ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില്‍ ഒന്നായി ഈ മഹത്തായ സംഗമം. സ്‌നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന പാണക്കാടിന്റെ പെരുമയില്‍ നമുക്ക് അഭിമാനിക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ലോക ക്രിസ്തീയ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.