ആലപ്പുഴ: രണ്ട് വര്‍ഷം മുമ്പാണ് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഉത്തര എന്ന വീട്ടമ്മയുടെ ഫോണ്‍ കോള്‍ വന്നത്. തനിക്കും കുടുംബത്തിനും സുരക്ഷിതമായി പാര്‍ക്കാന്‍ ഒരു കിടപ്പാടം കിട്ടുമോ എന്നായിരുന്നു ചോദ്യം. തങ്ങള്‍ ഉത്തരയുടെ ചോദ്യത്തിന് ഉത്തരം നല്കി. ”തീര്‍ച്ചയായും അത് സാധിച്ചിരിക്കും.” ആ ഉത്തരം ഇന്ന് യാഥാര്‍ത്ഥ്യമായി. കൈനകരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള പോഞ്ഞാന്‍ തറച്ചിറയിലാണ് തൊഴിലാളിയായ രാജേഷിനും ഉത്തരയ്ക്കുമുള്ള സ്വപ്ന ഭവനം യാഥാര്‍ത്ഥ്യമായത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മുസ്ലിംലീഗ് ആലപ്പുഴ ജില്ലാ ട്രഷറര്‍ കമാല്‍ എം മാക്കിയിലും സുഹൃത്തുക്കളായ വി.എസ് ഹാര്‍ഡ് വെയേഴ്സ് ഉടമ ഷംസുവുമാണ് ഉത്തരയുടെ വീട് സന്ദര്‍ശിച്ച് സ്വപ്നം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയത്. അധികം വൈകാതെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. നജ്മല്‍ ബാബു, സുല്‍ത്താന നൗഷാദ്, ബി.എ ഗഫൂര്‍, വി.എസ് ഷംസ്, സത്താര്‍ യാഫി, അബ്ദുല്‍ ലത്തീഫ്, വാഹിദ് മാവുങ്കല്‍, നാസര്‍ താജ് തുടങ്ങിയവരുടെ സഹകരണത്തോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ കൈമാറും.