ലണ്ടന്‍: ലിവര്‍പൂള്‍ താരം സാദിയോ മാനേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മധ്യനിര താരം തിയാഗോ അല്‍കാന്‍ട്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഐസോലേഷനിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ ലിവര്‍പൂളിന്റെ അടുത്ത മത്സരത്തില്‍ മാനേയും അല്‍കാന്‍ട്രയും കളിക്കില്ല.
കഴിഞ്ഞ ദിവസം നടന്ന ആഴ്‌സണലിനെതിരായ മത്സരത്തില്‍ മാനേ ഒരു ഗോള്‍ നേടിയിരുന്നു. മാനേയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ക്ലബ്ബ് വ്യക്തമാക്കി. മികച്ച ഫോമിലുള്ള മാനേയുടെ അഭാവം ലിവര്‍പൂളിന് തിരിച്ചടിയാകും. ചെല്‍സിക്കെതിരായ മത്സരത്തിലും ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത് മാനേയായിരുന്നു.
അന്താരാഷ്ട്ര മത്സരങ്ങളും സെനഗല്‍ താരത്തിന് നഷ്ടമായേക്കും. മൊറോക്കോയ്ക്കും മൗറീഷ്യാനിയയ്ക്കും എതിരായ സൗഹൃദ മത്സരങ്ങളാണ് താരത്തിന് നഷ്ടമാകുക.