X

സാഡിയോ നിങ്ങളാണ് താരം!

ദിബിന്‍ രമാ ഗോപന്‍

ഫുട്‌ബോള്‍ അയാള്‍ക്ക് ഒരു വികാരമാണ്.ലോകത്തിന്റെ നെറുകയ്യില്‍ എത്തി നില്‍ക്കുമ്പോഴും അയാള്‍ ഫുട്‌ബോളിനെപോലെ തന്നെ താനാക്കിയ ഇല്ലായ്മകളെയും സ്‌നേഹിക്കുന്നു. ‘സാഡിയോ മാനെ’, ഫുട്‌ബോള്‍ മൈതാനത്ത് കാലുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന മനുഷ്യന്‍.മൈതാനത്തിന് പുറത്തും മാനെ സൂപ്പര്‍താരമാണ്.

സാമൂഹ്യപ്രവര്‍ത്തനം ചെയ്യുന്ന താരങ്ങള്‍ നിരവധിയുണ്ട്, എന്നാല്‍ തന്റെ സമ്പത്ത് തന്റെ ആവശ്യങ്ങളെക്കാളും മറ്റുള്ളവര്‍ക്ക് കരുതിവെക്കുന്ന മാനെ മനുഷ്യ സ്‌നേഹത്തിന്റെ നേര്‍ ചിത്രമാണ്. 27 കാരനായ മാനെ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും അദ്ദേഹം ആരാണെന്ന് വ്യക്തമാകാന്‍. ‘എനിക്ക് എന്തിനാണ് പത്ത് ഫെറാറി കാറുകളും ഇരുപത് ഡയമെണ്ട് വാച്ചുകളും, അത് കൊണ്ട് എനിക്കോ ഈ ലോകത്തിനോ യാതൊരു നേട്ടവുമില്ല. ജീവത്തില്‍ പലപ്പോഴും വിശപ്പിന്റെ വേദന അറിയേണ്ടി വന്നിട്ടുണ്ട്.കളിക്കുമ്പോള്‍ കാലില്‍ അണിയാന്‍ ബൂട്ടില്ലാത്ത കാലമുണ്ടായിരുന്നു. ഇന്ന് ഇതെല്ലാം നേടി തന്നത് ഫുട്‌ബോളാണ്. എന്റെ ജനങ്ങളെ സഹായിക്കാന്‍ ദൈവം തന്ന മാര്‍ഗമാണ് എനിക്ക് ഫുട്‌ബോള്‍’.ഏതൊരു മനുഷ്യന്റെയും നെഞ്ചില്‍ കനലാവും മാനെയുടെ വാക്കുകള്‍.

സ്വാര്‍ത്ഥത നിറഞ്ഞ ലോകത്ത് തന്റെ സൗഭാഗ്യങ്ങളെ തന്റെ ജനതയ്ക്ക് സമര്‍പ്പിക്കുന്ന മാനെയെപോലെയുള്ളവരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നവരുടെ മാനസികവൈകൃത്തെ വിളിക്കാന്‍ പ്രത്യേകമായി പേര് കണ്ടെത്തേണ്ടിയിരിക്കുന്നു. കളിക്കളത്തില്‍ കറുത്തവനെ തിരഞ്ഞിട്ട് ആക്രമിക്കുന്നവര്‍ക്കെതിരെ എന്ത് നടപടിയെടുത്താലും അവര്‍ അത് തുടര്‍ന്ന് കൊണ്ടേയിരിക്കും, കാരണം അവര്‍ വെറും വെളുത്തവര്‍ മാത്രമാണ്. നിറത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവര്‍ത്തിയെപ്പോലും അപമാനിക്കുന്നത് ദയനീയമാണ്. വെളുത്തവന്റെ രാഷ്ട്രീയം മാറ്റി മനുഷ്യന്റെ രാഷ്ട്രീയം സംസാരിക്കുന്ന കാലത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം…..

Test User: