മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.
ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.