മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രിംകോടതി നടപടി സ്വാഗതാർഹമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. “ഇവിടെ വിജയിച്ചത് ഭരണഘടനയാണ്. ജനാധിപത്യം നിലനിൽക്കാൻ ഭരണഘടനാ സംരക്ഷണത്തിനു വേണ്ടിയാണ് നാം പോരാടേണ്ടത്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വലിയ തിരിച്ചടിയായിരുന്നു മീഡിയ വണ്ണിനെ കേന്ദ്രം വിലക്കിയ നടപടി. ഇന്ത്യൻ ജനാധിപത്യം ശക്തമായി നിലനിൽക്കണമെങ്കിൽ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാൽ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് ഇത്തരം നടപടികളിലൂടെ കേന്ദ്രം ശ്രമിക്കുന്നത്.” അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
വൈകിയാലും നീതി പുലർന്നതിൽ സന്തോഷം. വിദ്വേഷത്തിനും ഭിന്നതക്കുമെതിരെ നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കാൻ മീഡിയ വണ്ണിന് സാധിക്കട്ടെ എന്ന് തങ്ങൾ ആശംസിച്ചു.