ബാഗ്ദാദ്: ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ആഢംബര കപ്പലായ ബ്രസ ബ്രീസ് സൂപ്പര്‍ യാട്ട് ഇനി ഹോട്ടലാകും. വാങ്ങാന്‍ ആളില്ലാത്തതിനെത്തുടര്‍ന്നാണ് സൂപ്പര്‍യാട്ട് ഹോട്ടലാക്കി മാറ്റാന്‍ ഇറാഖി ഭരണകൂടം തീരുമാനിച്ചത്. ഏകദേശം 240 കോടി രൂപ വിലയിട്ട് ഇത് വില്‍പ്പനക്കു വെച്ചിരുന്നെങ്കിലും വാങ്ങാന്‍ ആളെ ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ബ്രസ തുറമുഖത്തെ നാവികര്‍ക്കായി ഹോട്ടലാക്കി മാറ്റാമെന്ന തീരുമാനത്തിലേക്ക് ഭരണകൂടം എത്തിയത്.
ഉള്‍കൊള്ളിച്ചുള്ളതാണ് ഈ സൂപ്പര്‍ യാട്ട്. 270 അടിയാണ് ഈ ആഢംബര കപ്പലിന്റെ നീളം. പ്രത്യേക ആഢംബര മുറികളും 17 ഗസ്റ്റ് റൂമുകളും ജീവനക്കാര്‍ താമസിക്കാന്‍ 18 ക്യാബിനുകളും ഇതിലുണ്ട്. കൂടാതെ റോക്കറ്റ് ലോഞ്ചര്‍, ഹെലിപാഡ് തുടങ്ങിയ സംവിധാനങ്ങള്‍ക്കു പുറമെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ഹെലിപാഡിലേക്കും സമീപത്തെ അന്തര്‍വാഹനിയിലേക്കും രക്ഷപ്പെടാനുള്ള രഹസ്യമാര്‍ഗങ്ങളും ഈ ആഢംബര കപ്പലിലുണ്ട്.