ബഗ്ദാദ്: മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മകള്‍ റഗദിനെ ഇറാഖ് ഭരണകൂടം പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ പെടുത്തി. ഐ.എസ്, അല്‍ഖാഇദ, ബഅസ് പാര്‍ട്ടി ബന്ധമുള്ള 60 പേരുടെ പട്ടികയിലാണ് റഗദും ഇടംപിടിച്ചിരിക്കുന്നത്.
സദ്ദാമിന്റെ ഫിദായീന്‍ പാരാമിലിറ്ററിയുടെ മുന്‍ ഉദ്യോഗസ്ഥന്‍ ഫവാസ് മുഹമ്മദ് മുത്‌ലഖും പട്ടികയിലുണ്ട്. റഗദ് ഇപ്പോള്‍ ജോര്‍ദാനിലാണ് ജീവിക്കുന്നത്. ഐ.എസ് മേധാവി അബൂബകര്‍ അല്‍ ബഗ്ദാദിയുടെ പേര് പട്ടികയിലില്ല. അദ്ദേഹത്തെ ഒഴിവാക്കിയത് എന്തിനാണെന്ന് വിശദീകരിക്കാന്‍ ഇറാഖ് വൃത്തങ്ങള്‍ വിസമ്മതിച്ചു. അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് സദ്ദാം ഭരണകൂടം തകര്‍ന്നപ്പോഴാണ് റഗദ് ജോര്‍ദാനിലേക്ക് പോയത്.