X
    Categories: CultureMoreNewsViews

അഭയം വാഗ്ദാനം ചെയ്ത ശൈഖ് മുഹമ്മദിനോട് സദ്ദാം ഹുസൈന്‍ പറഞ്ഞത്

അബുദബി: ഇറാഖ് മുന്‍ പ്രസിഡണ്ട് സദ്ദാം ഹുസൈന് യു.എ.ഇ അഭയം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തന്റെ ആത്മകഥയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തുന്നത്. യു.എസിന്റെ ഇറാഖ് അധിനിവേശത്തിന് മൂന്ന് മാസം മുമ്പ് തെക്കന്‍ ഇറാഖിലെ ബസറയിലെ വീട്ടില്‍ വെച്ചാണ് ശൈഖ് മുഹമ്മദ് സദ്ദാമുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍ വാഗ്ദാനം സദ്ദാം നിരസിച്ചെന്നും ശൈഖ് മുഹമ്മദ് പറയുന്നു. അഞ്ച് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്കിടെ നാല് തവണ സദ്ദാം മുറി വിട്ടുപോയി. മികച്ച നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും അതൊന്നും സദ്ദാമിന് സ്വീകാര്യമായിരുന്നില്ല. അന്തിമമായി ഇറാഖ് വിടാന്‍ സദ്ദാം നിര്‍ബന്ധിതനാവുകയാണെങ്കില്‍ ദുബായ് അദ്ദേഹത്തിന്റെ രണ്ടാം നഗരമായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ‘പക്ഷെ ശൈഖ് മുഹമ്മദ് ഞാന്‍ സംസാരിക്കുന്നത് ഇറാഖിനെ രക്ഷിക്കുന്നതിനെ കുറിച്ചാണ്. എന്നെ രക്ഷിക്കുന്നതിനെ കുറിച്ചല്ല’ എന്നായിരുന്നു. ഇതിന് ശേഷം താന്‍ സദ്ദാമിനെ കൂടുതല്‍ ബഹുമാനത്തോടെ കണ്ടതായും ശൈഖ് മുഹമ്മദ് പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: