X

സച്ചിന്റെ ഓഹരികള്‍ ലുലു ഗ്രൂപ്പ് എടുക്കുമോ; വിശദീകരണവുമായി ബ്ലാസ്‌റ്റേര്‍സ്

 

കൊച്ചി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൈമാറിയ ഓഹരി ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 2014 മുതല്‍ ടീമിലെ 20 ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. സച്ചിന്‍ ഓഹരി വിറ്റു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഈ ഓഹരികള്‍ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ചില കായിക വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ സച്ചിന്റെ ഓഹരി കൂടി പിവിപി ഗ്രൂപ്പാണ് സ്വന്തമാക്കിയത്. നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ്, നാഗാര്‍ജുന, ചിരഞ്ജീവി എന്നിവരുടെ പി വി പി ഗ്രൂപ്പിന് 80 ശതമാനം ഓഹരിയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടായിരുന്നത്. സച്ചിന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് ടീം ഓഹരി മറ്റാര്‍ക്കും നല്‍കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

chandrika: