X

എം.പി കാലയളവിലെ ശമ്പളം ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കി സച്ചിന്‍ തെണ്ടുല്‍ക്കര്‍

ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ എം.പി കാലയളവിലെ ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് നല്‍കി. ആറ് വര്‍ഷത്തെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്.

എം.പി കാലയളവില്‍ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കുന്നതില്‍ തെണ്ടുല്‍ക്കര്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. രാജ്യത്തെ 185 പദ്ധതികള്‍ക്കായി ടെണ്ടല്‍ക്കര്‍ 7. 4കോടി രൂപ ചെലവിട്ടതായി തെണ്ടുല്‍ക്കറുടെ ഓഫീസ് അറിയിച്ചു.

കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇരുപത് സ്‌കൂളുകളുടെ നിര്‍മാണവും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും ഇതില്‍ ഉള്‍പ്പെടും. രാജ്യസഭാംഗമെന്ന നിലയില്‍ പ്രാദേശിക വികസന ഫണ്ടില്‍നിന്നാണ് വികസനത്തിനായി ഇത്രയും തുക ചെലവിട്ടത്. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂര്‍, ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്ട്രയിലെ സോലാപ്പൂര്‍, അഹമ്മദ് നഗര്‍, ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂര്‍, തമിഴ് നാട്ടിലെ തിരുപ്പൂര്‍, കാശ്മീരിലെ കുപ്പ്വാരയിലെ സ്‌കൂള്‍ എന്നിവക്കാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയത്. തെണ്ടുല്‍ക്കറുടെ നടപടിയെ പ്രധാനമന്ത്രിയുടെ ഓഫീസ് അഭിനന്ദിച്ചു.

chandrika: