തൊണ്ണൂകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് നട്ടെല്ലായിരുന്ന ത്രീമുര്‍ത്തികള്‍ വിവാദങ്ങള്‍ തല്‍ക്കാലം വിരാമമിട്ട് ഒരേ വേദി പങ്കിട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നീ ത്രയങ്ങളാണ് വര്‍ഷങ്ങുകള്‍ക്കു ശേഷം ഒരേവേദി പങ്കിടുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ‘ ഡെമോക്രസി ഇലവന്‍ :ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ‘ എന്ന പുസ്തക പ്രകാശനത്തിന്റെ പൊതുപരിപാടിയിലായിരുന്നു മൂവരും പങ്കെടുത്തത്.
സച്ചിനും കാംബ്ലിയും സ്‌കൂള്‍തലം തെട്ടെ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. ദേശീയ ടീമില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചപ്പോള്‍ സച്ചിന്‍ തന്നിലെ പ്രതിഭയെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വാനോളമുഴര്‍ത്തി. എന്നാല്‍ പ്രതിഭയെ ധൂര്‍ത്തടിച്ച് കളിക്കളത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരന്നു വിനോദ് കാംബ്ലി. ടീമില്‍ നിന്ന് അവസരങ്ങള്‍ നഷ്ടമായ കാംബ്ലി വിവാദങ്ങളില്‍ അകപ്പെടുന്നത് പതിവായിരുന്നു. ഇതിനിടെ പൊതുവേദിയില്‍ തന്നെ സഹായിക്കാമായിരുന്ന പലയിടത്തും സച്ചിന്‍ അത് ചെയ്തില്ല എന്ന് പര്യസമായി കുറ്റപ്പെടുത്തിയത്തോടെ ഇരുവര്‍ക്കുമിടയില്‍ നല്ലബന്ധമല്ല എന്ന വാര്‍ത്ത പരന്നിരുന്നു. മുഹമ്മദ് അസറുദ്ദീനായിരുന്നു അന്നത്തെ ടീം നായകന്‍. എന്നാല്‍ വാതുവെയ്പ്പു വിവാദവുമായി ബന്ധപ്പെട്ട് അസറുദ്ദീന് ദേശീയ ടീമില്‍ പുറത്തായി. ഇതില്‍ സച്ചിന്‍ അസന്തുഷ്ടനായിരുന്നു.
പുസ്തപ്രകാശന വേളയില്‍ സച്ചിന്‍ പ്രസംഗിക്കുന്നതിനിടയിലായിരുന്നു കാംബ്ലി വേദിയിലെത്തിയത്. പ്രസംഗത്തിടെ കാംബ്ലിയെ കണ്ട സച്ചിന്‍ അദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു.
അതേസമയം പുസ്തകത്തില്‍ സച്ചിനും അസ്ഹറിനും ഇലവനില്‍ സ്ഥാനം ലഭിച്ചപ്പോള്‍ കാംബ്ലിയെപ്പറ്റി രണ്ട് പേജില്‍ പരാമര്‍ശമുണ്ട്.