X

അബുദാബി സുന്നി സെന്റര്‍ കാളാവ് സെയ്തലവി മുസ്ല്യാരുടെ സ്മരണാര്‍ത്ഥം അവാര്‍ഡ് സ്മ്മാനിക്കുന്നു

അബുദാബി: അബുദാബി സുന്നി സെന്റര്‍ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രമുഖ പണ്ഡിതനും ദീര്‍ഘകാലം സുന്നി സെന്ററിന് നേതൃത്വം നല്‍കുകയും ചെയ്ത കാളാവ് സെയ്തലവി മുസ്ല്യാരുടെ സ്മരണാര്‍ത്ഥം അവാര്‍ഡ് സ്മ്മാനിക്കുന്നു.

മികച്ച ഇസ്ലാമിക ഗ്രന്ഥത്തിനും അക്കാദമിക് പ്രബന്ധത്തിനുമാണ് പുരസ്‌കാരം സമ്മാനിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചു നടപ്പാക്കുന്ന വിവിധ പദ്ധതികളുടടെ ഭാഗമാണ് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന കാളാവ് സൈദലവി മുസ്ലിയാരുടെ പേരിലുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ്
ഒരോ രണ്ടുവര്‍ഷത്തിലും അര്‍ഹരായവര്‍ക്ക് സമ്മാനിക്കും.2015 നു ശേഷം മലയാള ഭാഷയില്‍ പ്രസിദ്ധികരിക്കപ്പെട്ട ഗ്രന്ഥങ്ങളും അക്കാദമിക പ്രബന്ധങ്ങളുമാണ് പരിഗണിക്കുക.
രചനകള്‍ സ്വന്തം സൃഷ്ടിയും ഇസ്ലാമിക വിഷയങ്ങളോ ചരിത്രമോ ആസ്പദമാക്കിയുള്ളതും അഹ്‌ലുസുന്ന വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങളില്‍ അധിഷ്ടിതവും വൈജ്ഞാനികപരവുമായിരിക്കണം. അപേക്ഷകര്‍ സ്ത്രീയോ പുരുഷനോ ഏത് പ്രായക്കാരോ ആകാവുന്നതാണ്.എന്‍ട്രികള്‍ ഇവിടെ നല്കപ്പെട്ട ലിങ്കിലൂടെ ഗൂഗില്‍ ഫോം പൂരിപ്പിച്ച് പിഡിഎഫ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കുക.നോമിനേഷന്‍ ജൂണ്‍ 15ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. അവാര്‍ഡ് ജേതാവിന്റെ പേരുവിവരം സെപ്റ്റംബര്‍ 30ന് പ്രഖ്യാപിക്കും.
നവംബറില്‍ അബുദാബിയില്‍ നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനത്തില്‍ വിഷിഷ്ട വൃക്തിത്വങ്ങളും നേതാക്കളും പങ്കെടുക്കും.

50 വര്‍ഷം തുടര്‍ച്ചയായി ഒരേ മഹല്ലില്‍ 50 വിദ്യാര്‍ത്ഥികളുമായി സേവനം ചെയ്യുന്ന പണ്ഡിതന് മാതൃകാ മുദരിസ് പുരസ്‌കാരവും താമസിയാതെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ആസ്സാമിലെ രാംപൂരില്‍ ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുമായി സഹകരിച്ചു കഴിഞ്ഞ വര്‍ഷം ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റിനെ കുറിച്ച് ഭാരവാഹികള്‍ വിശദീകരിച്ചു.പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറികെപി കബീര്‍ ഹുദവി, വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി, ജോയിന്റ് സെക്രട്ടറിഅഷ്റഫ് ഹാജി വാരം, പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ സലീം നാട്ടിക തുടങ്ങിയവര്‍ പങ്കെടുത്തു.

പുസ്തക അവാര്‍ഡ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള ഗൂഗിള്‍ ഫോം ലഭിക്കാന്‍ QR കോഡ് സ്‌കാന്‍ ചെയ്യുക

https://docs.google.com/forms/d/e/1FAIpQLSc89E78B1KC7j9w8iMkuNa-TmBtgeTKcg7ZmfsiRDsCmrS9ZA/viewform?vc=0&c=0&w=1&flr=0&usp=mail_form_link

വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന ഇമെയിലിൽ ബന്ധപ്പെടുക
Ascawards2023@gmail.com

webdesk13: