ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ വിജിലെൻസ് പിടികൂടി

ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് സ്വർണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ ദേവസ്വം വിജിലെൻസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വസുദേവപുരം ദേവസ്വത്തിലെ ഭണ്ഡാരത്തിൽ ജോലി ചെയ്തിരുന്ന റെജി കുമാറിനെയാണ് ദേവസ്വം വിജിലൻസ് സബ് ഇൻസ്പക്ടർ ബിജു രാധാകൃഷ്ണൻ പിടികൂടിയത്. ഇയാളിൽ നിന്നും ഒന്നര പവൻ സ്വർണ്ണം കണ്ടെടുത്തു . കഴിഞ്ഞ മാസം 16 നാണ് കാണിക്ക എണ്ണിത്തിട്ടപ്പെട്ടുത്തുന്നതിനിടെ മോഷണം നടന്നത് . സി സി ടി വി പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.

webdesk15:
whatsapp
line